Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ensure Safety

അടുക്കള മുതൽ ആമാശയം വരെ സുരക്ഷ ഉറപ്പാക്കാം

 

നാ​​​​വി​​​​ൽ രു​​​​ചി നി​​​​റ​​​​യ്ക്കും...പ​​​​ക്ഷേ ആ​​​​രോ​​​​ഗ്യം പോ​​​​യി​​​​ക്കി​​​​ട്ടും

മ​​​​ല​​​​പ്പു​​​​റം: ക​​​​ട​​​​ൽ ക​​​​ട​​​​ന്നെ​​​​ത്തി​​​​യ വി​​​​ഭ​​​​വ​​​​ക്കൂട്ടു​​​​ക​​​​ൾ വി​​​​ള​​​​ന്പു​​​​ന്ന ഭ​​​​ക്ഷ​​​​ണ​​​​ശാ​​​​ല​​​​ക​​​​ൾ മ​​​​ല​​​​ബാ​​​​റി​​​​ന്‍റെ, പ്ര​​​​ത്യേ​​​​കി​​​​ച്ച് മ​​​​ല​​​​പ്പു​​​​റ​​​​ത്തി​​​​ന്‍റെ തെ​​​​രു​​​​വോ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ണ്.

രാ​​​​വും പ​​​​ക​​​​ലും തു​​​​റ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ​​​​ക്കും റ​​​​സ്റ്ററ​​​​ന്‍റു​​​​ക​​​​ൾ​​​​ക്കു​​​​മൊ​​​​പ്പം വൈ​​​​കു​​ന്നേ​​രം തു​​​​ട​​​​ങ്ങി പു​​​​ല​​​​ർ​​​​ച്ചെ വ​​​​രെ തു​​​​റ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന ഭ​​​​ക്ഷ​​​​ണ​​​​ശാ​​​​ല​​​​ക​​​​ളും ഒ​​​​ട്ടേ​​​​റെ. ഫാ​​​​സ്റ്റ് ഫു​​​​ഡും ജ​​​​ങ്ക് ഫു​​​​ഡും നി​​​​റ​​​​യു​​​​ന്ന രാ​​​​ത്രി​​​​കാ​​​​ല ഭ​​​​ക്ഷ​​​​ണ വി​​​​ശേ​​​​ഷ​​​​ങ്ങ​​​​ളും ഒ​​​​പ്പം നാ​​​​ട്ടു കി​​​​സ​​​​ക​​​​ളും മ​​​​ല​​​​പ്പു​​​​റ​​​​ത്തി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത.

എ​​​​ന്നാ​​​​ൽ നാ​​​​വി​​​​ന് രു​​​​ചി പ​​​​ക​​​​രു​​​​ന്ന ആ​​​​സ്വാ​​​​ദ്യ​​​​ക​​​​ര​​​​മാ​​​​യ ഭ​​​​ക്ഷ്യോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ക്കി വി​​​​ള​​​​ന്പു​​​​ന്ന പ​​​​ല ഹോ​​​​ട്ട​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും റ​​​​സ്റ്ററ​​​​ന്‍റു​​​​ക​​​​ളു​​​​ടെ​​​​യും പി​​​​ന്നാ​​​​ന്പു​​​​റ ക​​​​ഥ​​​​ക​​​​ൾ അ​​​​ത്ര ര​​​​സ​​​​ക​​​​ര​​​​മ​​​​ല്ല. വൃ​​​​ത്തി​​​​ഹീ​​​​ന​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് പ​​​​ല ഹോ​​​​ട്ട​​​​ൽ അ​​​​ടു​​​​ക്ക​​​​ള​​​​ക​​​​ൾ എ​​​​ന്നാ​​​​ണ് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ന​​​​ട​​​​പ്പാ​​​​ക്കി വ​​​​രു​​​​ന്ന ക്ലീ​​​​ൻഷോ​​​​ട്ട് മ​​​​ല​​​​പ്പു​​​​റം 2026 പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​ടു​​​​ത്തി​​​​ടെ ന​​​​ട​​​​ത്തി​​​​യ മി​​​​ന്ന​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യ​​​​ത്.ഭ​​​​ക്ഷ​​​​ണം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന 33 ശ​​​​ത​​​​മാ​​​​നം ആ​​​​ളു​​​​ക​​​​ൾ ഹെ​​​​ൽ​​​​ത്ത് കാ​​​​ർ​​​​ഡ് എ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ൾ ഇ​​​​ങ്ങ​​​​നെ

മ​​​​ല​​​​പ്പു​​​​റം: ഭ​​​​ക്ഷ​​​​ണം പാ​​​​കം ചെ​​​​യ്യാ​​​​നു​​​​ള്ള മ​​​​സാ​​​​ല​​​​ക​​​​ളും മ​​​​യോ​​​​ണൈ​​​​സ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​യും ഒ​​​​രാ​​​​ഴ്ച​​​​യ്ക്ക് മു​​​​ന്പ് ത​​​​ന്നെ ത​​​​യാ​​​​റാ​​​​ക്കി വ​​​​യ്ക്കു​​​​ന്ന​​​​തും ആ​​​​വ​​​​ശ്യാ​​​​നു​​​​സ​​​​ര​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന ക​​​​ണ്ടെ​​​​ത്ത​​​​ൽ. ഫ്രീ​​​​സ​​​​റു​​​​ക​​​​ൾ ന​​​​ല്ല രീ​​​​തി​​​​യി​​​​ൽ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്നി​​​​ല്ല. പാ​​​​കം ചെ​​​​യ്യാ​​​​നു​​​​ള്ള ഇ​​​​റ​​​​ച്ചി​​​​യും മീ​​​​നും മ​​​​റ്റും ഫ്രീ​​​​സ​​​​റി​​​​ൽ അ​​​​ട​​​​ച്ചു​​​​വ​​​​യ്ക്കാ​​​​തെ​​​​യാ​​​​ണ് സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. ഭ​​​​ക്ഷ​​​​ണം പാ​​​​കം ചെ​​​​യ്യാ​​​​നും വി​​​​ൽ​​​​പ്പ​​​​ന ന​​​​ട​​​​ത്താ​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ പ​​​​ല സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും സൂ​​​​ക്ഷി​​​​ക്കു​​​​ന്നി​​​​ല്ല.

ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന​​​​ക്കാ​​​​ർ അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ​​​​ല തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും ഹെ​​​​ൽ​​​​ത്ത് കാ​​​​ർ​​​​ഡി​​​​ല്ല. ജ​​​​ല പ​​​​രി​​​​ശോ​​​​ധ​​​​ന കൃ​​​​ത്യ​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്നി​​​​ല്ല. മ​​​​ലി​​​​ന​​​​ജ​​​​ലം സ​​​​മീ​​​​പ​​​​ത്തെ ഓ​​​​ട​​​​ക​​​​ളി​​​​ലേ​​​​ക്ക് ത​​​​ള്ളു​​​​ന്നു. ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ലൈ​​​​ൻ​​​​സി​​​​ല്ലാ​​​​ത്ത ഹോ​​​​ട​​​​ലു​​​​ക​​​​ളും റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ളും ഇ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ടെ​​​​ന്നും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഹ​​​​രി​​​​ത പ്രോ​​​​ട്ടോ​​​​കോ​​​​ൾ പാ​​​​ലി​​​​ക്കാ​​​​ത്ത​​​​തി​​​​നൊ​​​​പ്പം കൃ​​​​ത്യ​​​​മാ​​​​യ മാ​​​​ലി​​​​ന്യ​​​​സം​​​​സ്ക​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​വും ജി​​​​ല്ല​​​​യി​​​​ൽ പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ല്ല.


രാ​​​​ത്രി​​​​കാ​​​​ല ത​​​​ട്ടു​​​​ക​​​​ട​​​​ക​​​​ളി​​​​ൽ, നി​​​​രോ​​​​ധി​​​​ച്ച പ്ലാ​​​​സ്റ്റി​​​​ക് ഗ്ലാ​​​​സു​​​​ക​​​​ളും പ്ലേ​​​​റ്റു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. ഈ ​​​​മാ​​​​സം 30 വ​​​​രെ​​​​യു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ താ​​​​ക്കീ​​​​താ​​​​യി നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണ്.​​​​അ​​​​ടു​​​​ത്ത ഘ​​​​ട്ട​​​​ത്തി​​​​ൽ നി​​​​യ​​​​മ ന​​​​ട​​​​പ​​​​ടി​​​​യി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം.

ദേ​​​​​​വ​​​​​​ന​​​​​​ന്ദ​​​​​​യു​​​​​​ടെ വി​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ന് നാ​​​​​​ലു​​​​​​ വ​​​​​​ർ​​​​​​ഷം

കാ​​​​​​ഞ്ഞ​​​​​​ങ്ങാ​​​​​​ട്: നാ​​​​​​ലു​​​​​​ വ​​​​​​ർ​​​​​​ഷം മു​​​​​​മ്പ് കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ഡ് ജി​​​​​​ല്ല​​​​​​യി​​​​​​ലെ ചെ​​​​​​റു​​​​​​വ​​​​​​ത്തൂ​​​​​​രി​​​​​​ൽ പ്ല​​​​​​സ് വ​​​​​​ൺ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​നി ഭ​​​​​​ക്ഷ്യ​​​​​​വി​​​​​​ഷ​​​​​​ബാ​​​​​​ധ മൂ​​​​​​ലം മ​​​​​​ര​​​​​​ണ​​​​​​മ​​​​​​ട​​​​​​ഞ്ഞ സം​​​​​​ഭ​​​​​​വം സം​​​​​​സ്ഥാ​​​​​​ന​​​​​​ത്താ​​​​​​കെ വാ​​​​​​ർ​​​​​​ത്ത​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

പി​​​​​​ലി​​​​​​ക്കോ​​​​​​ട് ഗ​​​​​​വ. ഹ​​​​​​യ​​​​​​ർ സെ​​​​​​ക്ക​​​​​​ൻ​​​​​​ഡ​​​​​​റി സ്കൂ​​​​​​ൾ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​നി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന ദേ​​​​​​വ​​​​​​ന​​​​​​ന്ദ​​​​​​യാ​​​​​​ണ് കൂ​​​​​​ട്ടു​​​​​​കാ​​​​​​ർ​​​​​​ക്കൊ​​​​​​പ്പം ഷ​​​​​​വ​​​​​​ർ​​​​​​മ​​​​​​യും മ​​​​​​യോ​​​​​​ണൈ​​​​​​സും ക​​​​​​ഴി​​​​​​ച്ചി​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു കീ​​​​​​ഴ​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​ത്. ഒ​​​​​​പ്പ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന കൂ​​​​​​ട്ടു​​​​​​കാ​​​​​​രും ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളോ​​​​​​ളം ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​വ​​​​​​ർ​​​​​​ക്ക് ഭ​​​​​​ക്ഷ്യ​​​​​​വി​​​​​​ഷ​​​​​​ബാ​​​​​​ധ​​​​​​യു​​​​​​ണ്ടാ​​​​​​കാ​​​​​​ൻ കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യ ഷ​​​​​​വ​​​​​​ർ​​​​​​മ ക​​​​​​ട അ​​​​​​ട​​​​​​ച്ചു​​​​​​പൂ​​​​​​ട്ടു​​​​​​ക​​​​​​യും ന​​​​​​ട​​​​​​ത്തി​​​​​​പ്പു​​​​​​കാ​​​​​​രാ​​​​​​യ ഇ​​​​​​ത​​​​​​ര​​​​​​സം​​​​​​സ്ഥാ​​​​​​ന തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യു​​​​​​ക​​​​​​യും ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു.

പ​​​​​​ക്ഷേ സ്കൂ​​​​​​ൾ പ​​​​​​രി​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലും ടൗ​​​​​​ണു​​​​​​ക​​​​​​ളി​​​​​​ലും ബേ​​​​​​ക്ക​​​​​​റി​​​​​​ക​​​​​​ളോ​​​​​​ടു ചേ​​​​​​ർ​​​​​​ന്നു​​​​​​മെ​​​​​​ല്ലാം പു​​​​​​തി​​​​​​യ ഷ​​​​​​വ​​​​​​ർ​​​​​​മ ക​​​​​​ട​​​​​​ക​​​​​​ൾ കൂ​​​​​​ണു​​​​​​പോ​​​​​​ലെ മു​​​​​​ള​​​​​​ച്ചു​​​​​​പൊ​​​​​​ങ്ങു​​​​​​ന്നു​​​​​​ണ്ട്.

ഫു​ഡ് സ്ട്രീ​റ്റോ, മാ​ലി​ന്യ​സ്ട്രീ​റ്റോ?


കോ​​​​ഴി​​​​ക്കോ​​​​ട്: മ​​​​ഴ​​​​ക്കാ​​​​ല​​​​മാ​​​​യാ​​​​ല്‍ കോ​​​​ഴി​​​​ക്കോ​​​​ട് ബീ​​​​ച്ചി​​​​ലെ വൈ​​​​ബെ​​​​ല്ലാം ഭ​​​​യ​​​​ത്തി​​​​ന് കൈ​​​​മാ​​​​റും. ഒ​​​​ന്നോ ര​​​​ണ്ടോ മ​​​​ഴ പെ​​​​യ്താ​​​​ല്‍ കോ​​​​ഴി​​​​ക്കോ​​​​ട് ബീ​​​​ച്ചി​​​​നോ​​​​ളം മ​​​​ലി​​​​ന​​​​മാ​​​​യ മ​​​​റ്റൊ​​​​രി​​​​ട​​​​മി​​​​ല്ല. ത​​​​ട്ടു​​​​ക​​​​ട​​​​ക​​​​ളി​​​​ല്‍നി​​​​ന്നു മാ​​​​റി ഒ​​​​രേ രീ​​​​തി​​​​യി​​​​ല്‍ നാ​​​​ലു​​​​ കോ​​​​ടി ചെ​​​​ലവി​​​​ട്ട് നി​​​​ര്‍​മി​​​​ച്ച കോ​​​​ഴി​​​​ക്കോ​​​​ട് ബീ​​​​ച്ചി​​​​ലെ ഫു​​​​ഡ് സ്ട്രീ​​​​റ്റി​​​​ലെ വെ​​​​ള്ള​​​​ക്കെ​​​​ട്ടി​​​​ന് ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

മ​​​​ലി​​​​നജ​​​​ല​​​​ത്തി​​​​ന് ന​​​​ടു​​​​വി​​​​ലാ​​​​ണ് പ​​​​ല​​​​രും ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​നെ​​​​ത്തു​​​​ന്ന​​​​ത്. ഫു​​​​ഡ് സ്ട്രീ​​​​റ്റ് രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന ചെ​​​​യ്ത പി​​​​ഡ​​​​ബ്ല്യൂ​​​​ഡി​​​​യോ​​​​ട് പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​യി​​​​ട്ടി​​​​ല്ല.

ഫു​​​​ഡ് സ്ട്രീ​​​​റ്റി​​​​ല്‍ എ​​​​ത്തി ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കാ​​​​യി ഭ​​​​ക്ഷ​​​​ണാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ള്‍ ഇ​​​​ടു​​​​ന്ന​​​​തി​​​​ന് പ്ര​​​​ത്യേ​​​​കം ബി​​​​ന്നു​​​​ക​​​​ള്‍ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​ക്ഷേ പ​​​​ല​​​​രും ഇ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​റി​​​​ല്ല. മാ​​​​ലി​​​​ന്യം വ​​​​ലി​​​​ച്ചെ​​​​റി​​​​യു​​​​ന്ന​​​​വ​​​​രി​​​​ല്‍നി​​​​ന്നു പി​​​​ഴ ഈ​​​​ടാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം കൗ​​​​ണ്‍​സി​​​​ലി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടെ ഉ​​​​യ​​​​ര്‍​ന്നി​​​​രു​​​​ന്നെങ്കി​​​​ലും ന​​​​ട​​​​പ്പി​​​​ലാ​​​​യി​​​​ട്ടി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം മൂ​​​​ന്ന് മ​​​​ലി​​​​ന​​​​ജ​​​​ല ടാ​​​​ങ്കു​​​​ക​​​​ളാ​​​​ണ് ഫു​​​​ഡ് സ്ട്രീ​​​​റ്റി​​​​ലു​​​​ള്ള​​​​ത്. ഇ​​​​ത് എ​​​​ളു​​​​പ്പം നി​​​​റ​​​​ഞ്ഞു​​​​ക​​​​വി​​​​യു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​ണെ​​​​ന്നും കൂ​​​​ടു​​​​ത​​​​ല്‍ ടാ​​​​ങ്കു​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര്‍ പ​​​​റ​​​​യു​​​​ന്നു.

പഴകിയ മത്സ്യം പത്തനംതിട്ടയുടെ ശാപം

 പ​​​ത്ത​​​നം​​​തി​​​ട്ട: പ​​​ഴ​​​കി​​​യ​​​തും രാ​​​സ​​​വ​​​സ്തു​​​ക്ക​​​ള്‍ ക​​​ല​​​ര്‍ന്ന​​​തു​​​മാ​​​യ മ​​​ത്സ്യ​​​ത്തി​​​ന്‍റെ വി​​​പ​​​ണ​​​ന​​​മാ​​​ണ് പ​​​ത്ത​​​നം​​​തി​​​ട്ട​​​യു​​​ടെ ഭ​​​ക്ഷ്യ ഭീ​​​ഷ​​​ണി​​​ക​​​ളി​​​ലൊ​​​ന്ന്. സ​​​മീ​​​പ ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നും അ​​​യ​​​ല്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​മാ​​​ണ് മ​​​ത്സ്യം എ​​​ത്തി​​​ക്കു​​​ന്ന​​​ത്.
വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന​​​വ​​​യി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും പ​​​ഴ​​​കി​​​യ​​​തും കേ​​​ടു​​​പാ​​​ടു​​​ക​​​ള്‍ കൂ​​​ടാ​​​തെ​​​യി​​​രി​​​ക്കാ​​​ന്‍ മാ​​​ര​​​ക​​​മാ​​​യ രാ​​​സ​​​വ​​​സ്തു​​​ക്ക​​​ള്‍ ചേ​​​ര്‍ത്ത​​​തു​​​മാ​​​ണെ​​​ന്ന​​​ത് ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്നു.

ഭ​​​ക്ഷ്യ സു​​​ര​​​ക്ഷ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​സ്ഥ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി മ​​​ത്സ്യം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​റു​​​ണ്ടെ​​​ങ്കി​​​ലും പി​​​ഴ അ​​​ട​​​ച്ച് വ്യാ​​​പാ​​​രി​​​ക​​​ള്‍ വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​കു​​​ക​​​യാ​​​ണ്.

വി​​​ല്ല​​​നാ​​​യി രാ​​​സ​​​വ​​​സ്തു​​​ക്ക​​​ള്‍

മ​​​ത്സ്യം കേ​​​ടാ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന അ​​​മോ​​​ണി​​​യം, ഫോ​​​ര്‍മ​​​ലി​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ ശ​​​രീ​​​ര​​​ത്തി​​​ല്‍ എ​​​ത്തു​​​ന്ന​​​ത് ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ക്ക് വ​​​ഴി​​​വ​​യ്​​​ക്കു​​​ന്നു.

തു​​​ട​​​ര്‍ച്ച​​​യാ​​​യി രാ​​​സ​​​വ​​​സ്തു​​​ക്ക​​​ള്‍ ക​​​ല​​​ര്‍ന്ന മ​​​ത്സ്യം ക​​​ഴി​​​ക്കു​​​ന്ന​​​ത് അ​​​ള്‍സ​​​ര്‍, ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം ത​​​ക​​​രാ​​​റി​​​ലാ​​​ക​​​ല്‍, കാ​​​ന്‍സ​​​ര്‍ തു​​​ട​​​ങ്ങി​​​യ മാ​​​ര​​​ക രോ​​​ഗ​​​ങ്ങ​​​ള്‍ക്ക് കാ​​​ര​​​ണ​​​മാ​​​കാം.ഛ​​​ര്‍ദി, വ​​​യ​​​റി​​​ള​​​ക്കം, ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ എ​​​ന്നി​​​വ​​​യ്ക്കും ഇ​​​ത്ത​​​രം മ​​​ത്സ്യം കാ​​​ര​​​ണ​​​മാ​​​കു​​​ന്നു. മു​​​തി​​​ര്‍ന്ന​​​വ​​​രെ അ​​​പേ​​​ക്ഷി​​​ച്ച് കു​​​ട്ടി​​​ക​​​ളി​​​ലാ​​​ണ് ഇ​​​തി​​​ന്റെ പ്ര​​​ത്യാ​​​ഘാ​​​തം കൂ​​​ടു​​​ത​​​ല്‍ ഗു​​​രു​​​ത​​​ര​​​മാ​​​യി ക​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്.

പ​​​രി​​​ശോ​​​ധ​​​നാ രീ​​​തി​​​യും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും

ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ക്വി​​​ക് കി​​​റ്റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ് പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്. മ​​​ത്സ്യ​​​ത്തി​​ന്‍റെ പു​​​റ​​​ത്ത് സ്ട്രി​​​പ് ഉ​​​ര​​​സി​​​യ ശേ​​​ഷം ലാ​​​യ​​​നി​​​യി​​​ല്‍ മു​​​ക്കി നി​​​റ​​​വ്യ​​​ത്യാ​​​സം നോ​​​ക്കി​​​യാ​​​ണ് രാ​​​സ​​​വ​​​സ്തു സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, അ​​​മി​​​ത അ​​​ള​​​വി​​​ലു​​​ള്ള രാ​​​സ​​​വ​​​സ്തു​​​ക്ക​​​ള്‍ ഉ​​​ണ്ടെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ ഇ​​​ത് ഫ​​​ല​​​പ്ര​​​ദ​​​മാ​​​കൂ. സൂ​​​ക്ഷ്മ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ലാ​​​ബു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന​​​തും ഫ​​​ലം വ​​​രാ​​​ന്‍ എ​​​ടു​​​ക്കു​​​ന്ന കാ​​​ല​​​താ​​​മ​​​സ​​​വും അ​​​ധി​​​കൃ​​​ത​​​ര്‍ക്ക് വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.

ട്രെ​യി​ൻ​യാ​ത്ര​ക്കാ​രു​ടെ ഗ​തി​കേ​ട്

കൊ​​​​​​​ല്ലം: ട്രെ​​​​​​​യി​​​​​​​നി​​​​​​​ൽ വി​​​​​​​ൽ​​​​​​​ക്കാ​​​​​​​നാ​​​​​​​യി വ​​​​​​​ച്ച സ​​​​​​​മൂ​​​​​​​സ​​​​​​​ക​​​​​​​ൾ​​​​​​​ക്ക് മേ​​​​​​​ലെ കാ​​​​​​​ൽ​​​​​​​വ​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ക​​​​​​​ച്ച​​​​​​​വ​​​​​​​ട​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ വീ​​​​​​​ഡി​​​​​​​യോ അ​​​​​​​ടു​​​​​​​ത്ത​​​​​​​കാ​​​​​​​ല​​​​​​​ത്താ​​​​​​​ണ് വ​​​​​​​ന്ന​​​​​​​ത്.ഓ​​​​​​​ടി​​​​​​​ക്കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ട്രെ​​​​​​​യി​​​​​​​നി​​​​​​​ലെ വാ​​​​​​​തി​​​​​​​ലി​​​​​​​ന് അ​​​​​​​ടു​​​​​​​ത്താ​​​​​​​യി നി​​​​​​​ല​​​​​​​ത്താ​​​​​​​ണ് ഇ​​​​​​​യാ​​​​​​​ൾ ഇ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. മൊ​​​​​​​ബൈ​​​​​​​ൽ ഫോ​​​​​​​ണി​​​​​​​ൽ സം​​​​​​​സാ​​​​​​​രി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് ഇ​​​​​​​യാ​​​​​​​ൾ സ​​​​​​​മൂ​​​​​​​സ​​​​​​​യി​​​​​​​ൽ കാ​​​​​​​ൽ വ​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

ലോ​​​​​​​ക​​​​​​​മാ​​​​​​​ന്യ തി​​​​​​​ല​​​​​​​ക് - എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം തു​​​​​​​ര​​​​​​​ന്തോ എ​​​​​​​ക്സ്പ്ര​​​​​​​സി​​​​​​​ൽ കാ​​​​​​​റ്റ​​​​​​​റിം​​​​​​​ഗ് ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ര​​​​​​​ൻ ടോ​​​​​​​യ്‌​​​​​​​ല​​​​​​​റ്റി​​​​​​​ൽ പാ​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​ഴു​​​​​​​കു​​​​​​​ന്ന വീ​​​​​​​ഡി​​​​​​​യോ​​​​​​​യും വൈ​​​​​​​റ​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഈ ​​​​​​​വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഫു​​​​​​​ഡ് സേ​​​​​​​ഫ്റ്റി അ​​​​​​​ഥോ​​​​​​​റി​​​​​​​റ്റി ഒ​​​​​​​ഫ് ഇ​​​​​​​ന്ത്യ കേ​​​​​​​സ് എ​​​​​​​ടു​​​​​​​ത്ത് ഐ​​​​​​​ആ​​​​​​​ർ​​​​​​​സി​​​​​​​ടി​​​​​​​സി​​​​​​​ക്ക് നോ​​​​​​​ട്ടീ​​​​​​​സ് അ​​​​​​​യ​​​​​​​യ്ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു.​​

റെ​​​​​​​യി​​​​​​​ൽ​​​​​​​വേ സ്റ്റേ​​​​​​​ഷ​​​​​​​നു​​​​​​​ക​​​​​​​ളി​​​​​​​ലും ട്രെ​​​​​​​യി​​​​​​​നു​​​​​​​ക​​​​​​​ളി​​​​​​​ലും അ​​​​​​​ടു​​​​​​​ത്തി​​​​​​​ടെ​​​​​​​യാ​​​​​​​യി ഭ​​​​​​​ക്ഷ്യ സു​​​​​​​ര​​​​​​​ക്ഷാ നി​​​​​​​യ​​​​​​​മം അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ചു​​​​​​​ള്ള ഒ​​​​​​​രു ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളും പാ​​​​​​​ലി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നി​​​​​​​ല്ലെ​​​​​​​ന്ന ആ​​​​​​​രോ​​​​​​​പ​​​​​​​ണം ശ​​​​​​​ക്ത​​​​​​​മാ​​​​​​​ണ്.പാ​​​​​​​ൻ​​​​​​​ട്രി​​​​​​​കാ​​​​​​​റു​​​​​​​ക​​​​​​​ൾ ഇ​​​​​​​ല്ലാ​​​​​​​ത്ത ദീ​​​​​​​ർ​​​​​​​ഘ​​​​​​​ദൂ​​​​​​​ര ട്രെ​​​​​​​യി​​​​​​​നു​​​​​​​ക​​​​​​​ളി​​​​​​​ൽ വി​​​​​​​ത​​​​​​​ര​​​​​​​ണം ചെ​​​​​​​യ്യു​​​​​​​ന്ന ഭ​​​​​​​ക്ഷ​​​​​​​ണം ഒ​​​​​​​ട്ടും നി​​​​​​​ല​​​​​​​വാ​​​​​​​ര​​​​​​​മി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​താ​​​​​​​ണ്.പു​​​​​​​റ​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് മോ​​​​​​​ശം സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ ത​​​​​​​യാ​​​​​​​റാ​​​​​​​ക്കു​​​​​​​ന്ന ഭ​​​​​​​ക്ഷ​​​​​​​ണ​​​​​​​മാ​​​​​​​ണ് മൂ​​​​​​​ന്നു നേ​​​​​​​ര​​​​​​​വും ഇ​​​​​​​ത്ത​​​​​​​രം ട്രെ​​​​​​​യി​​​​​​​നു​​​​​​​ക​​​​​​​ളി​​​​​​​ൽ വി​​​​​​​ത​​​​​​​ര​​​​​​​ണം ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത്.

ക​​​​​​രി​​​​​​ന്പ് ജ്യൂ​​​​​​സ് സൂ​​​​​​ക്ഷി​​​​​​ച്ചി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ പണികിട്ടും

ക​​​​​​ണ്ണൂ​​​​​​ർ: മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​ക​​​​​​ൾ​​​​​​ക്ക് പ്രി​​​​​​യ​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​ണ് ക​​​​​​രി​​​​​​ന്പി​​​​​​ൻ ജ്യൂ​​​​​​സ്. മി​​​​​​ക്ക​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലും ഇ​​​ത​​​ര​​​സം​​​​​​സ്ഥാ​​​​​​ന തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളാ​​​​​​ണ് ന​​​​​​ട​​​​​​ത്തി​​​​​​പ്പുകാർ.

ക​​​​​​രി​​​​​​ന്പി​​​​​​ൻ ജ്യൂ​​​​​​സ് പോ​​​​​​ഷ​​​​​​ക സ​​​​​​മൃ​​​​​​ദ്ധ​​​​​​മാ​​​​​​ണെ​​​​​​ങ്കി​​​​​​ലും വൃ​​​​​​ത്തി​​​​​​ഹീ​​​​​​ന​​​​​​മാ​​​​​​യ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​വ രോ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉറ വിടമാണ്. ശു​​​​​​ചി​​​​​​ത്വം, ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന വെ​​​​​​ള്ളം, ഐ​​​​​​സ് എ​​​​​​ന്നി​​​​​​വ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് ആ​​​​​​ർ​​​​​​ക്കും ഒ​​​​​​രു ഉ​​​​​​റ​​​​​​പ്പും ഇ​​​​​​ല്ലെ​​​​​​ന്നു​​​​​​ള്ള​​​​​​തു​​​ത​​​​​​ന്നെ കാ​​​​​​ര​​​​​​ണം. ഇ​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ ശു​​​​​​ദ്ധ​​​​​​മ​​​​​​ല്ലാ​​​​​​ത്ത വെ​​​​​​ള്ളം, കു​​​റ​​​ഞ്ഞ വി​​​​​​ല​​​യ്ക്കു കി​​​ട്ടു​​​ന്ന​​​തും മ​​​​​​ത്സ്യം ചീ​​​​​​ഞ്ഞു പോ​​​​​​കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഐ​​​​​​സ് എ​​​ന്നി​​​വ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

കൂ​​​​​​ടാ​​​​​​തെ തു​​​​​​റ​​​​​​ന്നി​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന ക​​​​​​രി​​​​​​ന്പ് പി​​​​​​ഴി​​​​​​യ​​​​​​ൽ യ​​​​​​ന്ത്ര​​​​​​ത്തി​​​​​​ൽ ഏ​​​​​​തു സ​​​​​​മ​​​​​​യ​​​​​​വും ഈ​​​​​​ച്ച​​​​​​ക​​​​​​ൾ പൊ​​​​​​തി​​​​​​യു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ രോ​​​​​​ഗ​​​​​​സാ​​​​​​ധ്യ​​​​​​ത​​​​​​യും ഏ​​​​​​റെ​​​​​​യാ​​​​​​ണ്. ഉ​​​​​​പേ​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട റെ​​​​​​ഫ്രി​​​​​​ജ​​​​​​റേ​​​​​​റ്റു​​​​​​ക​​​​​​ളാ​​​​​​ണ് പ​​​​​​ല​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലും സാ​​​​​​ധ​​​​​​ന​​​​​​ങ്ങ​​​​​​ളും വെ​​​​​​ള്ള​​​​​​വും സൂ​​​​​​ക്ഷി​​​​​​ക്കാ​​​​​​നാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചുവ​​​​​​രു​​​​​​ന്ന​​​​​​ത്.

ഭ​​​ക്ഷ്യ​​​ജ​​​ന്യ രോ​​​ഗ​​​ങ്ങ​​​ളെ സൂ​ക്ഷി​ക്കുക

ഇ​​​രു​​​നൂ​​​റി​​​ല​​​ധി​​​കം ഭ​​​ക്ഷ്യ​​​ജ​​​ന്യ രോ​​​ഗ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ബാ​​​ക്ടീ​​​രി​​​യ​​​ക​​​ള്‍ക്ക് വ​​​ള​​​രാ​​​ന്‍ അ​​​ധി​​​കം സ​​​മ​​​യം വേ​​​ണ്ട. 20 മി​​​നി​​​റ്റ് മ​​​തി അ​​​തു വ​​​ള​​​ര്‍ന്ന് ഇ​​​ര​​​ട്ടി​​​യാ​​​കാ​​​ന്‍. ഭ​​​ക്ഷ​​​ണം ഇ​​​വ​​​യ്ക്ക് വ​​​ള​​​രാ​​​നു​​​ള്ള ഒ​​​രു മാ​​​ധ്യ​​​മ​​​മാ​​​ണ്. ന​​​മ്മ​​​ള്‍ ശ​​​രി​​​യാ​​​യി വേ​​​വി​​​ക്കാ​​​ത്ത​​​വ, ക്ലീ​​​ന്‍ ചെ​​​യ്യാ​​​ത്ത​​​വ​​​യൊ​​​ക്കെ ഇ​​​ങ്ങ​​​നെ വ​​​ള​​​രാ​​​നു​​​ള്ള കാ​​​ര​​​ണ​​​മാ​​​കും. ഫാം ​​​ലെ​​​വ​​​ല്‍ തൊ​​​ട്ട് ഇ​​​തി​​​ല്‍ ശ്ര​​​ദ്ധ വേ​​​ണം.

അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ ശേ​​​ഖ​​​ര​​​ണം ബി​​​ല്ലോ​​​ടു​​​കൂ​​​ടി മാ​​​ത്രം വാ​​​ങ്ങു​​​ക
വി​​​ശ്വാ​​​സ്യ​​​ത​​​യു​​​ള്ള ഇ​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു മാ​​​ത്രം മ​​​ത്സ്യ​​​വും മാം​​​സ​​​വും വാ​​​ങ്ങു​​​ക.
എ​​​ക്‌​​​സ്പ​​​യ​​​റി നോ​​​ക്ക​​​ണം.

ഓ​​​രോ​​​ന്നും സൂ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം അ​​​തി​​​ന്‍റെ ലേ​​​ബ​​​ല​​​ലി​​​ലു​​​ണ്ടാ​​​കും. അ​​​തു നോ​​​ക്കി സൂ​​​ക്ഷി​​​ക്കു​​​ക.വീ​​​ടു​​​ക​​​ളി​​​ലാ​​​ണെ​​​ങ്കി​​​ലും​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണെ​​​ങ്കി​​​ലും ഫ്രി​​​ഡ്ജ് കൃ​​​ത്യ​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക.
വൈ​​ദ‍്യു​​തി പോ​​​യ സ​​​മ​​​യ​​​ത്ത് ഫ്രി​​​ഡ്ജി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തി​​​രി​​​ക്കു​​​ക.

മ​​​ത്സ്യം വാ​​​ങ്ങു​​​മ്പോ​​​ള്‍ ക​​​ണ്ണു​​​ക​​​ള്‍ ന​​​ല്ല തി​​​ള​​​ക്ക​​​മു​​​ള്ള​​​തു വാ​​​ങ്ങു​​​ക.
ചു​​​വ​​​ന്ന മാം​​​സം, ഞെ​​​ക്കി നോ​​​ക്കു​​​മ്പോ​​​ള്‍ കു​​​ഴി​​​ഞ്ഞു പോ​​​കാ​​​ത്ത​​​ത് വാ​​​ങ്ങു​​​ക
ന​​​ന്നാ​​​യി പാ​​​കം ചെ​​​യ്യു​​​ക.

പാ​​കം​​ചെ​​​യ്ത് ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ റൂം ​​​ടെം​​​പ​​​റേ​​​ച്ച​​​റി​​​ല്‍ സൂ​​​ക്ഷി​​​ക്ക​​​രു​​​ത്. ഫ്രീ​​​സ​​​റി​​​ലോ, ഫ്രി​​​ഡ്ജി​​​ലോ സൂ​​​ക്ഷി​​​ക്കു​​​ക.
മ​​​ഴ​​​യു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ധാ​​​രാ​​​ളം ഈ​​​ച്ച​​​ക​​​ള്‍ പെ​​​രു​​​കു​​​ന്നു​​​ണ്ട്. അ​​​വ മാ​​​ലി​​​ന്യ​​​ത്തി​​​ലൊ​​​ക്കെ പോ​​​യി​​​രു​​​ന്ന് ഭ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ വ​​​ന്നി​​​രി​​​ക്കാം. അ​​​തും രോ​​​ഗ​​​ങ്ങ​​​ള്‍ പ​​​ര​​​ത്തും.

വേ​​​സ്റ്റ് ബി​​​ന്നു​​​ക​​​ള്‍ അ​​​ട​​​ച്ചു സൂ​​​ക്ഷി​​​ക്കു​​​ക.

മ​​​ത്സ്യം, മാ​​​സം, പ​​​ച്ച​​​ക്ക​​​റി​​​ക​​​ള്‍, പ​​​ഴ​​​ങ്ങ​​​ള്‍ ഇ​​​ങ്ങ​​​നെ ഓ​​​രോ​​​ന്നി​​​നും പ്ര​​​ത്യേ​​​കം ചോ​​​പ്പിം​​​ഗ് ബോ​​​ര്‍ഡു​​​ക​​​ള്‍ സൂ​​​ക്ഷി​​​ക്കു​​​ക.


ഫ്രീ​​​സ​​​റി​​​ലും ഫ്രി​​​ഡ്ജി​​​ലും സൂ​​​ക്ഷി​​​ക്കു​​​മ്പോ​​​ള്‍ ഫു​​​ഡ് ഗ്രേ​​​ഡ് ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളി​​​ല്‍ സൂ​​​ക്ഷി​​​ക്കു​​​ക.
തീ​​യ​​തി​​യും സ​​മ​​യ​​വും എ​​​ഴു​​​തി സൂ​​​ക്ഷി​​​ക്കു​​​ക.
ഒ​​​രി​​​ക്ക​​​ലും മാ​​​ത്സ്യ-​​​മാം​​​സാ​​​ദി​​​ക​​​ളും പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും ഒ​​​ന്നി​​​ച്ചു വ​​​യ്ക്ക​​​രു​​​ത്.
പാ​​​കം ചെ​​​യ്ത​​​തും ചെ​​​യ്യാ​​​ത്ത​​​തും ഒ​​​ന്നി​​​ച്ചു വ​​​യ്ക്ക​​​രു​​​ത്.

 

വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് ക​​​ട​​​പ്പാ​​​ട്.....
ഡോ. ​​​ജെ.​​ബി. ദി​​​വ്യ
​നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍
ഫു​​​ഡ് സേ​​​ഫ്റ്റി ഡി​​​പ്പാ​​​ര്‍ട്‌​​​മെ​​​ന്‍റ്
കോ​​​ട്ട​​​യം​​

 

Latest News

Corehub Up